പെരിന്തൽമണ്ണ: പുഴക്കാട്ടിരി പഞ്ചായത്തിലെ ചക്കമഹോത്സവം പുഴക്കാട്ടിരി എ.എം.എൽ.പി സ്കൂളിൽ മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചക്കച്ചൻ ഉമ്മുകുത്സു അദ്ധ്യക്ഷത വഹിച്ചു. ബാബു പട്ടുകുത്ത്, മങ്കട ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ കരീം, ഡോ. സി. ഇബ്രാഹിംകുട്ടി, സാദിഖലി കെ.പി, ഖദീജ ബീവി, മൂസക്കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം ഷഹർബാനു, കൃഷി അസ്സിസ്റ്റന്റ് സിദ്ദീഖ് വി.എം തുടങ്ങിയവർ സംസാരിച്ചു.
ചക്കയുടെ പോഷക ഗുണം എന്ന വിഷയത്തിൽ ഡോ. ലിലിയ ബേബി ക്ലാസ് നയിച്ചു. ചക്കയിൽ നിന്നുള്ള ന്യൂജൻ വിഭവങ്ങളുടെ നിർമ്മാണത്തിൽ പ്രായോഗിക പരിശീലനത്തിന് ആൻസിമാത്യു, മകൾ മീര മാത്യു എന്നിവർ നേതൃത്വം നൽകി.
കുടുംബ കൃഷിയിലൂടെ സഹജീവനം വരുമാനം എന്ന വിഷയത്തിൽ പ്രത്യേക പരിശീലനം കാർഷിക വിജ്ഞാനകേന്ദ്രം അസ്സിസ്റ്റന്റ് പ്രൊഫസർ പി.കെ അബ്ദുൽജബ്ബാർ നൽകി. വിവിധ ചക്ക ഉത്പന്നങ്ങളുടെയും വലിയ ചക്കയുടെയും മത്സരം സംഘടിപ്പിച്ചു. കുടുംബശ്രീ, ആശവർക്കേഴ്സ്, എം.എൻ.ആർ.ഇ.ജി.എസ്, ഐ.സി.ഡി.എസ് എന്നിവരുടെ ചക്ക ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തുന്ന സ്റ്റാളുകൾ, കൃഷി ഭവൻ ഒരുക്കിയ നെല്ല് മ്യൂസിയം, കാർഷിക കർമ്മസേനയുടെ ജൈവ വളം, തൈകൾ വില്പന യൂണിറ്റ്, എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |