മലപ്പുറം:രണ്ട് ദിവസമായി മലപ്പുറത്ത് നടന്നുവന്ന കേരള ഗവ. നഴ്സസ് അസോസിയേഷന്റെ 52 -ാമത് ജില്ലാ സമ്മേളനം സമാപിച്ചു. ദിലീപ് മുഖർജി ഭവനിൽ പി. നന്ദകുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി. എസ് . എമിലി അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം അഡ്വ.കെ.പി. സുമതി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി കെ. വിജയകുമാർ ,സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ. എംപ്ലോയീസ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി. രാജേഷ്, കെ.ജി.എസ്.എൻ.എ ജില്ലാ സെക്രട്ടറി ടി. ഷാനിക് , ജില്ലാ സെക്രട്ടറി പി. രതീഷ് ബാബു, ജില്ലാ ട്രഷറർ കെ. സജ്നഎന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.എസ്. എമിലി (പ്രസിഡന്റ് ), വി. ലക്ഷ്മി,വി.പി. മിനി (വൈസ് പ്രസിഡന്റുമാർ), പി. രതീഷ് ബാബു(സെക്രട്ടറി), ടി.ആർ. ജിസ്വിൻ, പി. സിന്ധു(ജോയിന്റ് സെക്രട്ടറിമാർ), കെ. സജ്ന (ട്രഷറർ), എ. മഞ്ജുഷ, പി.വി. രാജേഷ് (ഓഡിറ്റർമാർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |