മലപ്പുറം: ഖത്തർ ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന 'വൺ മില്ല്യൺ ഗോൾ' കാമ്പെയിൻ 2022'ന് ജില്ലയിൽ തുടക്കം. എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനംചെയ്തു. സ്പോട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ അദ്ധ്യക്ഷനായി.
എം.എസ്.പി കമൻഡാൻഡ് കെ.വി സന്തോഷ് മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ മുജീബ് കാടേരി, കൗൺസിലർ ജയശ്രീ രാജീവ്, എം.എസ്.പി അസി. കമൻഡാൻഡ് ഹബീബ് റഹ്മാൻ, കാമ്പെയിൻ ജില്ലാ അംബാസിഡർ യു. ഷറഫലി, കെ. മനോഹര കുമാർ, പി. ഋഷികേശ് കുമാർ, കെ.എ. നാസർ, ഡോ. സുധീർകുമാർ, സെക്രട്ടറി എച്ച്.പി അബ്ദുൾ മഹ്റൂഫ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി. സുരേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |