മണ്ണാർക്കാട്: കുമരംപുത്തൂർ കല്ലടി ഹൈസ്കൂളിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ചവർക്കായി മികവുത്സവം നടത്തി. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, നീറ്റ്, ജെ.ഇ.ഇ റാങ്ക് നേടിയ പൂർവ വിദ്യാർഥികൾ, എൻ.എം.എം.എസ്, യു.എസ്.എസ് വിജയികൾ എന്നിവരെയാണ് ആദരിച്ചത്. പി.ടി.എ പ്രസിഡന്റ് വി.മനോജ് കുമാർ, മാനേജർ കെ.സി.കെ.സയ്യിദ് അലി, കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് രാജൻ അമ്പാടത്ത്, പഞ്ചായത്തംഗം നൗഫൽ തങ്ങൾ, പ്രിൻസിപ്പൽ ഷഫീഖ് റഹ്മാൻ, പ്രധാനാദ്ധ്യാപിക എം.മിനിമോൾ, എം.കെ.ജാഫർ ബാബു, പി.കെ.സലിം മാലിക്ക് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |