കോട്ടോപ്പാടം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് 'കൂടെയുണ്ട് കരുത്തേക്കാം' പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും സൗഹൃദ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി. സീനിയർ സിവിൽ പോലീസ് ഓഫീസർ അമ്പിളി ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ എം.പി.സാദിഖ് അദ്ധ്യക്ഷനായി. അദ്ധ്യാപകരായ സി.കെ.ജയശ്രീ, പി.ഇ.സുധ, ബാബു ആലായൻ, എൻ.ഹബീബ് റഹ്മാൻ, എം.പി.ഷംജിദ്, ടി.എം.അയ്യപ്പദാസൻ, എം.ലീന, ജി.ദിവ്യ, എസ്.എൻ.ദിവ്യ, കെ.എം.ഷാനി, മൻസൂർ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എച്ച്.സമീറ, വളണ്ടിയർ ലീഡർ ഹരിഷ്മദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |