പാലക്കാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല പ്രവർത്തക യോഗം ചേർന്നു. 10 മേഖലകളിൽ നിന്നായി യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ-മേഖല കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരിഷത്ത് സംസ്ഥാന ആരോഗ്യ വിഷയ സമിതി കൺവീനർ വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവ്വാഹക സമിതിയംഗം വി.വി.മണികണ്ഠൻ സംസ്ഥാന സമ്മേളനം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി പി.അരവിന്ദാക്ഷൻ ഭാവിരേഖ അവതരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എസ്.സുധീർ, പി.പ്രദോഷ്, ജില്ലാ സെക്രട്ടറി എം.സുനിൽ കുമാർ, പി.ആർ.അശോകൻ, സി.ലില്ലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |