പുതുക്കോട്: ഉമ്മൻചാണ്ടി സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികം കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എൻ.സഹദേവൻ അദ്ധ്യക്ഷനായി. ഒന്നാം വാർഷികത്തിന്റെ ഭാഗമായി 275 ഭക്ഷ്യധാന്യ കിറ്റുകളും 40ഓളം ഡയാലിസിസ് കിറ്റുകളും 5 വീൽചെയറുകളും 50 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ പ്ലസ് ടു, എസ്.എസ്.എൽ.സി വിജയികളെ അനുമോദിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി.എൽദോ, സുരേഷ് വേലായുധൻ, കെ.എസ്.ജയഘോഷ്, പി.സി.അബ്ദുള്ള, കെ.ഉദയൻ, കെ.എസ്.മുഹമ്മദ് ഇസ്മായിൽ, വിനീഷ് കരിമ്പാറ, പി.പി.കൃഷ്ണൻ, വൈ.അബ്ദുൾ ഷക്കീർ, സി.എസ്.അബ്ദുൾ ഖാദർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആർ.ഭാഗ്യലക്ഷ്മി, കെ.എ.മുഹമ്മദ് അമീൻ എസ്.ഹക്കീം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |