മനിശ്ശീരി : അപകട കുഴികൾ നിറഞ്ഞ പാലക്കാട്കുളപ്പുള്ളി പാത നവീകരിക്കുന്നു. തൃക്കങ്ങോട് മുതൽ വാണിയംകുളംവരെയും കൂനത്തറ മുതൽ കുളപ്പുള്ളിവരെയുമാണ് നിലവിൽ നവീകരിക്കുന്നത്. അഞ്ച് കിലോമീറ്റർ ദൂരമാണ് ടാറിങ് ചെയ്ത് നവീകരിക്കുന്നത്. ഇതിനായി അഞ്ച് കോടി രൂപ പദ്ധതിയുടെ ദർഘാസ് നടപടികൾ പൂർത്തിയായി. ഇതിനു മുന്നോടിയായി മനിശ്ശീരി മുതൽ റോഡിന്റെ ലെവൽസ് എടുക്കുന്നതിന് തുടക്കമാകുകയും ചെയ്തു. മഴ മാറുന്നതോടെ നവീകരണം തുടങ്ങും. പാലക്കാട്കുളപ്പുള്ളി പാത 15 വർഷത്തിലേറെയായി നിർമിച്ചിട്ട്. ചില ഭാഗങ്ങളിൽമാത്രം പിന്നീട് റീ ടാറിങ് നടത്തിയിട്ടുണ്ട്. ടാറിങ് ചെയ്യാത്ത ഭാഗങ്ങളിൽ റോഡ് പ്രതലം മിനുസമുള്ളതായി തീർന്നതോടെ ബ്രേക്ക് ചെയ്യുമ്പോൾ വാഹനങ്ങൾ തെന്നിപോകുന്ന സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |