പാലക്കാട്: അകത്തേത്തറ പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പഞ്ചായത്ത് തല തൊഴിൽമേള പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് പരിധിയിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 25 ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ജോസ് മാത്യൂസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ നിർമ്മല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മഞ്ജു മുരളി, മുരളീധരൻ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ഡി.സദാശിവൻ, സെക്രട്ടറി പി.വി.പ്രീത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |