കോങ്ങാട്: ഗവ.യു.പി സ്‌കൂളിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 3.30 കോടി രൂപ ചെലവഴിച്ചു 18 ഡിജിറ്റൽ ക്ലാസ് മുറികൾ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും. കെ.ശാന്തകുമാരി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് ഒരു മണിക്ക് കെ.പി.ആർ.പി ഹൈസ്‌കൂൾ പരിസരത്ത് നിന്നും ഘോഷയാത്ര ആരംഭിക്കും. ആഘോഷ പരിപാടികളോടനുബന്ധിച്ചു കേരളീയ വിദ്യാഭ്യാസം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ വിദ്യാഭ്യാസ സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |