പാലക്കാട്: തിരുവോണത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് വർദ്ധിച്ചു. ഓണം നാട്ടിൽ ആഘോഷിക്കാൻ ടിക്കറ്റിനായി നെട്ടോട്ടമോടുകയാണ് മറുനാട്ടിലെ മലയാളികൾ. ബെംഗളൂരു, ചെന്നൈ, മംഗലാപുരം(മംഗളൂരു) എന്നിവിടങ്ങളിൽ നിന്നുള്ള പതിവ് ട്രെയിനുകളിലെയും ദീർഘദൂര ബസുകളിലെയും ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. സ്വകാര്യ ബസുകളിലാകട്ടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽ നിന്ന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവേ. ഇന്നും നാളെയുമായി നാല് സ്പെഷ്യൽ ട്രെയിൻ ആണ് സർവീസ് നടത്തുക. ബെംഗളൂരു-പാലക്കാട്-മംഗളൂരു(നമ്പർ 6004), തിരുവനന്തപുരം-ഉധ്ന ജംഗ്ഷൻ(06137), മംഗളൂരു-തിരുവനന്തപുരം വൺവേ(06010), വില്ലുപുരം-ഉധ്ന ജംഗ്ഷൻ(06159) എന്നിവയാണിവ.
ബെംഗളൂരുവിൽ നിന്ന് സേലം, പാലക്കാട്, കോഴിക്കോട് വഴിയുള്ള സ്പെഷ്യൽ ട്രെയിൻ(6004) ഇന്ന് വൈകിട്ട് 3.30ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് നാളെ രാവിലെ 7.15ന് മംഗളൂരുവിലെത്തും. കേരളത്തിൽ പാലക്കാട്(രാത്രി 12.27), ഷൊർണൂർ(1.10), തിരൂർ(2.00), കോഴിക്കോട്(2.45), വടകര(3.28), തലശേരി(3.48), കണ്ണൂർ(4.20), പയ്യന്നൂർ(4.50), കാഞ്ഞങ്ങാട്(5.14), കാസർകോട്(5.36) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.
തിരുവനന്തപുരത്തു നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിക്കു പോകുന്നവരുടെ സൗകര്യാർത്ഥമുള്ള ഉധ്ന ജംഗ്ഷൻ വൺവേഎക്സ്‌പ്രസ് ഇന്ന് രാവിലെ 9.30നു തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെടും. ഷൊർണൂർ(വൈകിട്ട് 4.25), തിരൂർ(5.150), കോഴിക്കോട്(6.00), വടകര(6.38), കണ്ണൂർ(7.40), കാസർകോട്(8.53) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.
മംഗലാപുരത്തു നിന്നുള്ള ജോലിക്കാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം നാട്ടിലെത്താനുള്ള വൺവേ എക്സ്‌പ്രസ് സ്പെഷ്യൽ ട്രെയിൻ(06010) നാളെ രാത്രി 7.30നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8ന് തിരുവനന്തപുരം നോർത്തിൽ എത്തും. മഞ്ചേശ്വരം(രാത്രി 7.52), കാസർകോട്(8.15), കാഞ്ഞങ്ങാട്(8.35), ചെറുവത്തൂർ(8.54), പയ്യന്നൂർ(9.06), കണ്ണൂർ(9.37), തലശേരി(9.59), വടകര(10.19), കോഴിക്കോട്(10.57), തിരൂർ(11.30), ഷൊർണൂർ(12.10) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ചെന്നൈ ഭാഗത്തു നിന്നുള്ളവർക്ക് പാലക്കാട് വഴിയുള്ള സ്പെഷ്യൽ ട്രെയിൻ(06159) ഇന്ന് രാവിലെ 10.30നു വില്ലുപുരത്തു നിന്നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ 5.30ന് ഉധ്നയിലെത്തും. കേരളത്തിൽ പാലക്കാട്(ഇന്ന് രാത്രി 11.20) ഷൊർണൂർ(12.02), തിരൂർ(12.52), കോഴിക്കോട്(1.47), കണ്ണൂർ(3.17), കാസർകോട്(4.39) എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |