വിറ്റുവരവ് 18 ലക്ഷത്തിലധികം അടുത്ത വർഷവും വിപുലമായി തുടരും
പാലക്കാട്: ജില്ലയിൽ ഇത്തവണ കുടുംബശ്രീയുടെ ഓണസദ്യയ്ക്ക് വലിയ സ്വീകാര്യത. ആഗസ്റ്റ് അവസാന വാരം മുതൽ തിരുവോണദിനം വരെ പതിനായിരത്തിൽ അധികം ഓർഡറുകളിലായി വിവിധ കുടുംബശ്രി യൂണിറ്റുകൾക്കുണ്ടായ വിറ്റുവരവ് 18 ലക്ഷത്തിലധികം രൂപ. വീടുകൾ, ഓഫീസുകൾ, സ്‌കൂളുകൾ, കോളേജുകൾ തുടങ്ങി നിരവധി പേർ ഓണസദ്യയ്ക്ക് ഓർഡർ നൽകി. ഓർഡറനുസരിച്ച് വീട്ടുപടിക്കൽ ഓണസദ്യ എത്തിക്കുന്ന രീതിയിലായിരുന്നു യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. ശ്രീകൃഷ്ണപുരത്തായിരുന്നു ഏറ്റവും കൂടുതൽ പേർ ഓർഡർ നൽകിയത്.
കോട്ടോപ്പാടം, കരിമ്പ, പെരുവെമ്പ്, വടവന്നൂർ എന്നിവിടങ്ങളിൽ നിന്നും നിരവധി ഓർഡറുകൾ ലഭിച്ചു. ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിലായി 35 യൂണിറ്റുകളാണ് ഓണസദ്യ വിതരണത്തിനായി പ്രവർത്തിച്ചത്. ഇത്തവണ കുടുംബശ്രി പരീക്ഷണാടിസ്ഥാനത്തിലാണ് ഓണസദ്യ പദ്ധതി ആരംഭിച്ചത്. ജനങ്ങൾ ഏറ്റെടുത്തതിനാൽ അടുത്ത വർഷവും വിപുലമായി നടത്താൻ തീരുമാനിച്ചതായി ജില്ലാമിഷൻ കോഓർഡിനേറ്റർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |