ശ്രീകൃഷ്ണപുരം: തൊഴിലുറപ്പു തൊഴിലാളി യൂണിയൻ കരിമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും, തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിൽ യു.ഡി.എഫ് ഭരിക്കുന്ന കരിമ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരേയും പ്രതിഷേധവുമായി കോട്ടപ്പുറത്ത് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. പ്രതിഷേധ സമരം യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എം.മോഹനൻ, കെ.സുബ്രഹമണ്യൻ, കെ.സുന്ദരൻ, എ.ശിവശങ്കരൻ, പി.ടി.അങ്കപ്പൻ, ടി.രഹ്ന, ടി.ഷീജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |