കൊല്ലങ്കോട്: മൂന്നുദിവസം നീണ്ടുനിൽക്കുന്ന കൊല്ലങ്കോട് ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് പനങ്ങാട്ടിരി ആർ.പി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി ഉദ്ഘാടനം ചെയ്തു.
എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എൻ.ഉണ്ണികൃഷ്ണൻ പിള്ള, സി.സൗന്ദര്യ എ.ഇ.ഒ, എ.രാജൻ, കെ.കുട്ടികൃഷ്ണൻ, ആർ.ഉഷാദേവി, എം.ചന്ദ്രൻ, ബി.അനന്തകൃഷ്ണൻ പി.ടി.എ പ്രസിഡന്റ്, വിജയലക്ഷ്മി എം.പി.ടി.എ പ്രസിഡന്റ്, എൻ.ഭാസ്‌ക്കരൻ, പി.പത്മഹാസൻ, വത്സല പരമേശ്വരൻ, കെ.പി.ഇന്ദു, ഡി.ദിനേഷ് തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്ച ഗണിതശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, ഐ.ടി എന്നിവ നടന്നു. ഇന്ന് പ്രവൃത്തി പരിചയമേളയും സമാപനദിവസമായ വെള്ളിയാഴ്ച ശാസ്ത്രമേളയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |