
പാലക്കാട്: പി.എം.ശ്രീ പദ്ധതി ആർ.എസ്.എസിന്റെ രഹസ്യ അജണ്ടയാണ്. ഗാന്ധി വധവും ഗുജറാത്ത് കലാപവും മുഗള ഭരണ കാലഘട്ടവും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രസക്തിയും ഇല്ലാതാക്കി, ദേശീയ വിദ്യാഭ്യാസ പദ്ധതിയിൽ മാറ്റം വരുത്തി, മതാധിഷ്ഠിത വിദ്യാഭ്യാസം ഉൾകൊള്ളിച്ച പി.എം.ശ്രീ പദ്ധതി നടപ്പിലാക്കാൻ പാടില്ല. ഇതിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാകൗൺസിൽ യോഗം ആവശ്യപ്പെടു. കെ.പി.സി.സി. സെക്രട്ടറി പി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ.പി.പി.വിജയകുമാർ അദ്ധ്യക്ഷനായി. ഡോ.എ.ശിവരാമകൃഷ്ണൻ, എ.ഗോപിനാഥൻ, പി.പ്രീത, കെ.ടി.പുഷ്പവല്ലി നമ്പ്യാർ, വി.ആർ.കുട്ടൻ, പി.എസ്.നാരായണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |