കൊല്ലങ്കോട്: പല്ലശ്ശന പഞ്ചായത്തിൽ നിർമ്മിച്ച വാതക ശ്മശാനം കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ മുഖ്യാതിഥിയായി. നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ 97 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ഉൾപ്പെടെ 1.17 കോടി രൂപ ചെലവിലാണ് വാതക ശ്മശാനം നിർമ്മിച്ചിരിക്കുന്നത്. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി, പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് എൽ.സായ് രാധ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |