പാലക്കാട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്കായി ബോധവത്കരണ ക്ലാസും പ്രമേഹ പരിശോധനയും സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. 'പ്രമേഹത്തിന് പ്രായമില്ല ' എന്നതാണ് 2025 ലെ പ്രമേഹ ദിനാചരണ സന്ദേശം. ഡോ. കെ.പി.അഹമ്മദ് അഫ്സൽ ക്ലാസ് എടുത്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എസ്.സയന, ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |