
തൃത്താല: തൃത്താല നിയോജകമണ്ഡലത്തിൽ ടിപ്പർ ലോറികളുടെ ഓട്ടം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പൊലീസ് അധികാരികൾക്കും പട്ടാമ്പി ആർ.ടി.ഒക്കും ആലൂർ വി.പി കുണ്ട് കണക്ട് ഓർഗനൈസേഷൻ പരാതി നൽകി. തൃത്താല നിയോജക മണ്ഡലത്തിൽ പലഭാഗത്തും ടിപ്പർ ലോറികളുടെ ഓട്ടം കാരണം ജനജീവിതം ദുസഹമായെന്നും പട്ടാമ്പി മുതൽ പെരുമ്പിലാവ് വരെയുള്ള റോഡിൽ പ്രശ്നം ഗുരുതരമെന്നും പരാതിയിൽ പറയുന്നു. ഇവ പരിശോധിച്ച് നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |