പാലക്കാട്: ഒ.വി.വിജയൻ സ്മാരക സമിതിയും നവനീതം ആർട്ട് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച 53 ചിത്രകാരന്മാർ പങ്കെടുത്ത ഏകദിന ചിത്രകല ക്യാമ്പ് തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരക അങ്കണത്തിൽ സ്മാരക സമിതി സെക്രട്ടറി ടി.ആർ.അജയൻ ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി മെമ്പർ ഉണ്ണി കാനായി മുഖ്യാതിഥിയായി. ചടങ്ങിൽ ഗിരീശൻ ഭട്ടതിരിപ്പാട്, അനിതാ വർമ്മ, രഞ്ജിത്ത് വൈദ്യമഠം എന്നിവർ സംസാരിച്ചു. ചിത്രകാരൻമാർക്ക് ഉണ്ണി കാനായി കാൻവാസ് നൽകി. ടി.ആർ.അജയൻ ചിത്രകാരൻമാർക്ക് സർട്ടിഫിക്കറ്റും ശില്പവും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |