ആലത്തൂർ: ഉച്ചത്തിൽ ഈണമിട്ട് താളത്തിൽ ചുവടു വെച്ച് കോൽക്കളിയിൽ അവർ ഒന്നാമതെത്തി. ഹൈസ്കൂൾ വിഭാഗം കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടി എം.ഇ.എസ് ഇ.എം.എച്.എസ്.എസ് ഒലവക്കോട്. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ജില്ലാ തലത്തിൽ മത്സരിക്കുന്നെണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാന തലത്തിലേക്ക് ടീം യോഗ്യത നേടുന്നത്. മൂന്നു വർഷമായി പാലക്കാട് സബ്ജില്ലയിൽ ഒന്നാം സ്ഥാനമാണ്. മാഹിൻ പാനയ്ക്കുളം, നിഖിൽ പാലക്കാട് എന്നിവരാണ് പരിശീലകർ. മൂന്ന് വർഷമായി ഇതേ അദ്ധ്യാപകരാണ് പരിശീലിപ്പിക്കുന്നത്. എട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |