ആലത്തൂർ: 12 ടീമുകൾ മാറ്റുരച്ച അറബിക് നാടക മത്സരത്തിൽ പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി പതിനൊന്നാം വർഷവും സംസ്ഥാന തലത്തിലേക്ക് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു. “സാങ്കേതിക വിദ്യയിലൂടെ മനുഷ്യരാശിയുടെ വളർച്ചയെ ചൂണ്ടിക്കാട്ടി മനുഷ്യൻ അറിവുനേടുക എന്നത് എക്കാലത്തെയും അനിവാര്യമായ മാറ്റമാണെന്ന ആശയത്തിലൂടെ മനുഷ്യന്റെ ഈ പുരോഗതി തുടർന്നുകൊണ്ടേയിരിക്കും എന്ന് സമൂഹത്തിലേക്ക് ഉറക്കെ വിളിച്ചു പറഞ്ഞ് “സയസ്തമിറു ആദാ” എന്ന നാടകമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. സ്പേസ് തീയേറ്റർ കേരള രചനയും, ആബിദ് മംഗലം സംവിധാനവും നിർവഹിച്ചു. കഥാപാത്രങ്ങളായി മുഹമ്മദ് റബീഹ്, മുഹമ്മദ് ഷനാസ്, റിഹാൻ അലി, മുഹമ്മദ് ഷിഫിൻ, മുഹമ്മദ് ഷഹബാൻ, ഫാത്തിമ ലയാൻ, നുബ ഫാത്തിമ, നഷ ഫാത്തിമ, ബിസ്മിയ പർവിൺ, തീർത്ഥ എന്നിവർ രംഗത്തെത്തി. മികച്ച നടനായി സുലൈമാനായി വേഷമിട്ട മുഹമ്മദ് റബീഹിനെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |