
പാലക്കാട്: സമഗ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലയിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങൾ പ്രസിദ്ധീകരിച്ചു. മരണപ്പെട്ടവർ, സ്ഥിരമായി സ്ഥലത്തില്ലാത്തവർ, മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിങ്ങനെ 1.86 ലക്ഷംപേരെയാണു പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 11,006പേർ രണ്ട് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചതായും കണ്ടെത്തി. ഇവരെയും ഒഴിവാക്കി. ജില്ലയിലെ 92% വോട്ടർമാരെയും 2002ലെ വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടു കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബാക്കിയുള്ള 8%പേരുടെ വിവരങ്ങൾ കൂടി മാപ്പ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്. അതു കൂടി പൂർത്തിയാക്കി 23നു കരട്‌വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ജില്ലയിലെ എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റൈസേഷൻ 100 ശതമാനം പൂർത്തിയാക്കിയതായി നേരത്തെ തന്നെ കളക്ടർ വ്യക്തമാക്കിയിരുന്നു.
എസ്.ഐ.ആറിന്റെ ഭാഗമായിവോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ പരിശോധിക്കാം.www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ജില്ല, നിയമസഭാ മണ്ഡലം, ബൂത്ത് എന്നിവ നൽകി പട്ടിക പരിശോധിക്കാം. ഒഴിവാക്കിയതിന്റെ കാരണങ്ങളും അറിയാം. ബി.എൽ.ഒമാരുടെ കൈയ്യിലും ഇതിന്റെ കോപ്പിയുണ്ടാകും. പേര്‌ചേർക്കാം, തിരുത്താം സമഗ്രവോട്ടർ പട്ടികയിൽപേരുചേർക്കാനും തിരുത്തലുകൾ വരുത്താനും 23 മുതൽ ജനുവരി 22 വരെ അപേക്ഷ നൽകാമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 21ന് അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ആശങ്കയെന്ന്‌നേതാക്കൾ ജില്ലയിലെ 1.86 ലക്ഷത്തോളംപേർ സമഗ്രവോട്ടർ പട്ടികയിൽ നിന്നു പുറത്താകുന്നതിൽ ആശങ്കയെന്നു വിവിധ രാഷ്ട്രീയനേതാക്കൾ. കണ്ടെത്താൻ കഴിയാത്ത വോട്ടർമാരുടെ പട്ടികയിലാണ് ആശങ്ക പങ്കുവച്ചത്. അതേസമയം, ആശങ്കവേണ്ടെന്നുംവോട്ടവകാശമില്ലാത്ത വരെ മാത്രമേ നീക്കം ചെയ്യുകയുള്ളൂവെന്നും കലക്ടർ അറിയിച്ചു. കരട്‌വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചശേഷം മറ്റു പരാതികൾ പരിശോധിക്കുമെന്നും കലക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |