ശ്രീകൃഷ്ണപുരം : ശ്രീ വ്യാസ വിദ്യാനികേതൻ വാർഷികാഘോഷം കിഴിയേടത്ത് മന കെ.എസ്.നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് പി.ബി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയ സമിതി അംഗം പ്രൊഫ. എം.കെ.നാരായണൻ നമ്പൂതിരി, പ്രധാനാദ്ധ്യാപകൻ വി.കെ.സുധാകരൻ, ഉപപ്രധാനാദ്ധ്യാപിക വി.സന്ധ്യ,പി.ടി.എ.പ്രസിഡണ്ട് സുധാകരൻ കളത്തിൽ, വിദ്യാലയ സമിതി സെക്രട്ടറി ടി.കെ.മുരളീധരൻ,സ്‌കൂൾ ലീഡർമാരായ പി.അനിക, മാസ്റ്റർ ദേവദത്ത്, മാതൃസമിതി പ്രസിഡന്റ് കൃപ, അഖില എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |