തൃത്താല: ജനുവരി രണ്ടു മുതൽ ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയ്ക്ക് മുന്നോടിയായുള്ള മിനിമാരത്തോൺ ഇന്ന് നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന മിനിമാരത്തോൺ പി.മമ്മിക്കുട്ടി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. കൂട്ടുപാത മുതൽ ചാലിശ്ശേരി വരെ നടത്തുന്ന മിനിമാരത്തോണിൽ ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. സന്തോഷ് ട്രോഫി താരം മുഹമ്മദ് നിയാസ്, പാരാ ഫുട്ബാൾ 2025 ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് ലെനിൻ എന്നിവർ മാരത്തോണിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |