പട്ടാമ്പി: കൊപ്പം വൊക്കേഷണൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സപ്തദിന എൻ.എസ്.എസ് ക്യാമ്പ് മേൽമുറി എ.എൽ.പി സ്‌കൂളിൽ ആരംഭിച്ചു. 'ഇനിയുമൊഴുകും മാനവ സ്‌നേഹത്തിൻ ജീവവാഹിനിയായ്' എന്ന ആശയത്തിൽ നടക്കുന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്തംഗം പി.ഷഹന സമദ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ടി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ബി.സുരേഷ് കുമാർ, മേൽമുറി എ.എൽ.പി സ്‌കൂൾ മാനേജർ എ.കെ.മുഹമ്മദലി, പി.ടി.എ പ്രസിഡന്റ് പി.അബ്ദുസമദ്, പ്രോഗ്രാം ഓഫീസർ വി.സതീഷ് എൻ.എസ്.എസ് വളണ്ടിയർ ക്യാപ്റ്റൻ പി.മീര രാജ് എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണം, ഡിജിറ്റൽ സാക്ഷരത, മണ്ണും മനുഷ്യനും, ഹരിത സാക്ഷ്യം, പ്രാദേശിക ചരിത്ര രചന, കരുതൽ കവചം, പൈതൃക സംരക്ഷണം, പൂന്തോട്ട നിർമ്മാണം തുടങ്ങിയ പരിപാടികൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.