പാലക്കാട്: കലാഭവൻ മണിയുടെ സ്മരണാർത്ഥം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 'മണിനാദം' എന്ന പേരിൽ നടത്തുന്ന നാടൻപാട്ട് മത്സരത്തിലേക്ക് ജില്ലയിലെ യൂത്ത്/യുവ ക്ലബുകളിലുള്ള 18-40 പ്രായമുള്ള 10 പേരുൾപ്പെടുന്ന സംഘത്തിന് അപേക്ഷിക്കാം. ജനുവരി 25ന് വൈകീട്ട് അഞ്ചിന് മുൻപായി dycpalakkad09@gmail.com എന്ന ഇമെയിലിലോ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ജില്ലാ യുവജനകേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, പാലക്കാട് എന്ന വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കണം. ജില്ലാതല വിജയികൾക്ക് 25,000 രൂപ, 10,000 രൂപ, 5000 രൂപ എന്നിങ്ങനെയാണ് സ ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന സംഘത്തിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ഫോൺ: 0491 2505190
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |