പാലക്കാട്: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് 18-30 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർക്ക് പ്രതിമാസം ആയിരം രൂപ വീതം ഒരു വർഷത്തേക്ക് നൽകുന്നതാണ് ഈ പദ്ധതി. തൊഴിൽരഹിതരും വിദ്യാർത്ഥികളും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്. നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ഏതെങ്കിലും സ്‌കോളർഷിപ്പുകൾ ലഭിക്കുന്നവരെ പരിഗണിക്കില്ല. www.eemployment.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. ഫോൺ: 04912505204, 9447792044
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |