പാലക്കാട്: ആഴ്ചാവസാനത്തെ വൻ യാത്രാത്തിരക്ക് പരിഗണിച്ച് മലബാർ, മാവേലി എക്സ്‌പ്രസ് ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു. ഇന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്‌പ്രസ്(16629), തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ്‌പ്രസ്(16604) ട്രെയിനുകളിൽ ഒരു സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. 11നു പുറപ്പെടുന്ന മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്‌പ്രസ്(16630), മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്‌പ്രസ്(16603) ട്രെയിനുകളിലും ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചതായി പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |