SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

മിനിലോറി മറിഞ്ഞു

Increase Font Size Decrease Font Size Print Page
accident
മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിൽ കരിപ്പാലിയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി.

വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വള്ളിയോട് കരിപ്പാലിയിൽ കോഴിയുമായി പോയ വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞു. ഡ്രൈവറും സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും കോഴികളുമായി തൃശൂരിലേക്ക് പോയ മിനി ലോറിയാണ് മറിഞ്ഞത്. നൂറോളം കോഴികൾ ചത്തു. സംസ്ഥാന പാതയിലേക്ക് ചേരുന്ന പാളയം റോഡിൽ നിന്നും പെട്ടെന്ന് ബൈക്ക് കയറി വന്നതാണ് നിയന്ത്രണം തെറ്റാൻ കാരണമെന്ന് പറയുന്നു. വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റിയാണ് ഗതാഗത തടസം നീക്കിയത്.

TAGS: LOCAL NEWS, PALAKKAD, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY