കൊല്ലങ്കോട്: പുതുതായി നിർമ്മിച്ച ഫയർ ആൻഡ് റെസ്ക്യൂ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനാവും. മന്ത്രി കെ.കൃഷ്ണൻകുട്ടി വിശിഷ്ടാതിഥിയാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. മുൻ എം.എൽ.എ വി.ചെന്താമരാക്ഷൻ, ബ്ലോക്ക് പ്രസിഡന്റ് ആർ.ചിന്നക്കുട്ടൻ, നെന്മാറ ബ്ലോക്ക് പ്രസിഡന്റ് സി.ലീലാമണി, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സത്യപാൽ തുടങ്ങിയവർ പങ്കെടുക്കും.
എം.എൽ.എ ഫണ്ടിൽ നിന്നുള്ള 3.20 കോടി രൂപ ചെലവിൽ കൺട്രോൾ റൂം, മെക്കാനിക്ക് റൂം, ജീവനക്കാർക്കുള്ള വിശ്രമമുറികൾ, ശുചിമുറികൾ ഉൾപ്പെടെ 757 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമ്മിച്ചത്. രണ്ട് നിലകളുള്ള കെട്ടിടത്തിൽ ഒരേ സമയം നാല് വാഹനങ്ങൾ നിറുത്താനുള്ള സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |