ഇലന്തൂർ: ബ്ലോക്ക്പഞ്ചായത്ത് വികസന സെമിനാർ പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അന്നമ്മ പി.വി. , ബ്ലോക്ക്പഞ്ചായത്ത് അംഗം സാം പി. തോമസ്, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാർ സി.പി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്/ഗ്രാമ ആസൂത്രണ സമിതി അംഗങ്ങൾ, ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ/ചെയർപേഴ്‌സൺമാർ, ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |