SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.10 PM IST

വയറപ്പുഴ പാലം : പണിക്ക് പണം പോരാ

12-vayarapuzha

പന്തളം: വയറപ്പുഴ പാലം പണി ടെൻഡറായെങ്കിലും തുടർനടപടികളില്ല. സാധന സാമഗ്രികൾക്ക് വില വർദ്ധനവുണ്ടായതുകാരണം അനുവദിച്ച തുകയിൽ പണി നടത്താനാകില്ല. തുക കൂട്ടി അനുവദിച്ചാൽ മാത്രമേ പണി ആരംഭിക്കാനാകൂ എന്നാണ് കരാറുകാർ പറയുന്നത്. എറണാകുളത്തുള്ള കമ്പനിക്കാണ് കരാർ നൽകിയത്. 9.35 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. മുമ്പ് അനുവദിച്ച രണ്ടുകോടിയിൽ നിന്ന് തുക എട്ടര കോടിയിലേക്കും പിന്നീട് ഇത് 9.35 കോടിയിലേക്കും എത്തുകയായിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും അനുബന്ധ റോഡിന്റെയും പണികൾ ഇതിനൊപ്പം നടത്തും.
അച്ചൻകോവിലാറിനു കുറുകെ പന്തളം നഗരസഭയിലെ മുളമ്പുഴ കരയേയും കുളനട പഞ്ചായത്തിലെ ഞെട്ടൂർ കരയേയും ബന്ധിപ്പിച്ചാണ് പാലം പണിയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.