പത്തനംതിട്ട: ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ സന്തോഷ് ചാത്തന്നൂർപ്പുഴ രാജിവച്ചു. എൽ.ഡി.എഫ് ധാരണപ്രകാരം പ്രസിഡന്റ് പദവികൾ ഒഴിയണമെന്ന
തീരുമാനത്തെ തുടർന്നാണ് രാജി. പകരം സി.പി.ഐയിലെ രാജേഷ് ആമ്പാടിയിൽ പ്രസിഡന്റാകും. ധാരണപ്രകാരം സി.പി.ഐ പ്രതിനിധിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് കൈമാറി. അരുണാചൽ പ്രദേശിൽ ടൂറിലാണ് പ്രസിഡന്റ്. തിരിച്ചു വന്നാലുടൻ രാജിക്കത്ത് ഔദ്യോഗികമായി നൽകും. കേരള കോൺഗ്രസ് എമ്മിലെ ജോർജ് എബ്രഹാമിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കും. ഇതോടെ അഞ്ച് വർഷത്തിനിടെ ജില്ലാ പഞ്ചായത്തിലെ മൂന്നാമത്തെ പ്രസിഡന്റാകും അദ്ദേഹം. ആദ്യ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മൂന്ന് വർഷത്തിന് ശേഷം രാജിവച്ചിരുന്നു.
പറക്കോട് ബ്ളോക്ക് പ്രസിഡന്റ് തുളസീധരൻ പിള്ള ഇന്ന് രാജിവച്ചേക്കും. പകരം അഞ്ച് അംഗങ്ങളുള്ള സി.പി.ഐയുടെ പ്രതിനിധി പ്രസിഡന്റാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |