ചെങ്ങന്നൂർ : വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി 15ന് ആലപ്പുഴ എസ്.ഡി കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ചെങ്ങന്നൂർ നഗരസഭ ഓഫീസിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. നഴ്സിംഗ്, എൻജിനീയറിംഗ്, ഡിപ്ലോമ, ഐ.ടി, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. തൊഴിൽ അധിഷ്ഠിത കോഴ്സുകൾ പാസായവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. ചെങ്ങന്നൂർ നഗരസഭ ഓഫീസിൽ പ്രവർത്തിച്ചു വരുന്ന ജോബ് സ്റ്റേഷനിൽ പേര് രജിസ്റ്റർ ചെയ്ത് തൊഴിൽ നേടാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി റ്റി.വി.പ്രദീപ്കുമാർ അറിയിച്ചു. ഫോൺ : 7034054258.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |