കോന്നി : കലഞ്ഞൂർ സർക്കാർ ലോവർ പ്രൈമറി സ്കൂളിലെ പഠനോത്സവത്തിന് സമാപനമായി.
പെരുന്താളൂർ, പൂതംകര, ഉടയൻചിറ, കൂടൽ മേഖലകളിൽ പഠനോത്സവ അവതരണ ശേഷമാണ് കലഞ്ഞൂർ ആൽത്തറ മൈതാനിയിൽ സംഘമെത്തിയത്.
പ്ലാസ്ഥാനത്തു മഠത്തിൽ ആർ.കൃഷ്ണൻ പോറ്റി പഠനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം.അതുല്യ നായർ അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാദ്ധ്യാപകൻ വി.അനിലിനെ ആദരിച്ചു. സ്കൂൾ വികസന സമിതി ചെയർമാർ ആർ.ഭാസ്കരൻ നായർ, സീനിയർ അദ്ധ്യാപിക കെ.പി.ബിനിത എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |