മേക്കൊഴൂർ : ഹൃഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ സംഭവത്തിൽ മൈലപ്ര മണ്ഡലം കോൺഗ്രസ് നേതൃയോഗം പ്രതിഷേധിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജയിംസ് കീക്കരിക്കാട്ട്, മാത്യു തോമസ്, സിബി ജേക്കബ്, എൽസി ഈശോ, ബിന്ദു ബിനു, ഓമന വർഗീസ്, ജോബിൽ തോമസ് മൈല പ്ര,ജെസി വർഗീസ്,മഞ്ജു സന്തോഷ്, ശോശാമ്മ ജോൺസൺ, ജനകമ്മ ശ്രീധരൻ, വി.കെ സാമുവൽ , തോമസ് ഏബ്രഹാം മാത്തുകുട്ടി വർഗീസ്,സി.എ തോമസ്,ഷാജി പാലിശ്ശേരിൽ, മോഹനൻ കുരുടാൻ കുഴിയിൽ, സന്തോഷ് കണ്ണൻപാറ, സാംകുട്ടി സാമുവൽ, ജോൺസൺ പി.എ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |