കോന്നി : കലഞ്ഞൂരിൽ വ്യാപാരിയായ യുവാവിനു നേരെ ആസിഡ് ആക്രമണം. കലഞ്ഞൂർ ജംഗ്ഷനിൽ സാനിറ്ററി വ്യാപാരം നടത്തുന്ന കലഞ്ഞൂർ ഡിപ്പോ ജംഗ്ഷൻ അനുഭവനത്തൽ വി.അനൂപ് കുമാറിനാണ് (34) പരിക്കേറ്റത്. ശനിയാഴ്ച രാത്രി 8.15ന് ഡിപ്പോ ജംഗ്ഷനിലെ വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ മുഖംമൂടി ധരിച്ച ഒരാൾ എത്തി ആസിഡ് ഒഴിക്കുകയായിരുന്നു. ഇടതു കണ്ണിന് ഭാഗീകമായി കാഴ്ച നശിക്കുകയും മുഖത്തും നെഞ്ചിലും പൊള്ളലേൽക്കുകയും ചെയ്തു. അനൂപ് കുമാറിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടൽ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |