പത്തനംതിട്ട : ജില്ലാ ആയൂർവേദ ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്ക് നിർമ്മാണോദ്ഘാടനം ഉടൻ നടക്കും. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഒരുകോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഒ.പി , സി.എം.ഒ ഓഫീസ്, സ്റ്റോർ എന്നിവയുണ്ടാകും. രണ്ടുനില കെട്ടിടമാണ് നിർമ്മിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായാൽ പഴയ കെട്ടിടത്തിൽ കൂടുതൽ പേരെ കിടത്തിച്ചികിത്സിക്കാൻ സാധിക്കും.
75 സെന്റ് സ്ഥലമാണ് ആശുപത്രിക്കുള്ളത്. അമ്പത് സെന്റിലാണ് നാല് നിലയുള്ള പഴയ കെട്ടിടം. ഇരുപത് സെന്റിലാണ് പുതിയ ഒ.പി ബ്ലോക്ക് നിർമ്മിക്കുന്നത്. ആശുപത്രിക്ക് സമീപം സ്റ്റോർ റൂം, ഫാർമസി എന്നിവയും പ്രവർത്തിക്കുന്നു. ഒ.പിയിലെ ഇടുങ്ങിയ മുറികളിലാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്.
സ്ഥല പരിമിതി
നൂറ് രോഗികളെ കിടത്തിച്ചികിത്സിക്കാൻ കഴിയുന്ന ആയൂർവേദ ആശുപത്രിയാണിത്.
സ്‌കാനിംഗ്, ലാബ്, ഫാർമസി എന്നിവയെല്ലാം താഴത്തെ നിലയിലാണ്. ഇവിടെത്തന്നെയാണ് രോഗികൾ പരിശോധനയ്ക്കായി കാത്തിരിക്കുന്നതും. ചീഫ് മെഡിക്കൽ ഓഫീസറിന്റെ മുറിയും താഴത്തെ നിലയിലാണ്. ബാക്കി മൂന്ന് നിലകളിലും വാർഡുകളാണ്. പുരുഷന്മാരുടെ രണ്ട് വാർഡും സ്ത്രീകളുടെ ഒരു വാർഡുമാണുള്ളത്. പുതിയ കെട്ടിടം വരുന്നതോടെ സ്ഥലപരിമിതി പരിഹരിക്കാനാകും.
1 കോടിയുടെ പദ്ധതി
രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ ആണ് ശ്രമം. വളരെ നാളായുള്ള ഒരു സ്വപ്ന പദ്ധതി കൂടിയാണിത്.
ആയൂർവേദ ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |