പന്തളം : ബാസ്‌ക്കറ്റ് ബോൾ ക്ലബിന്റെ സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ സമാപനം നാളെ പന്തളം എമിനൻസ് പബ്ലിക് സ്‌കൂളിൽ നടക്കും. വൈകിട്ട് നാലിന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷഫീഖ് അദ്ധ്യക്ഷതവഹിക്കും. പി.എം.ജോസ് മുഖ്യാതിഥി ആയിരിക്കും. ശൈഖ് ഹസൻ ഖാൻ ,ഏബൽ എന്നിവരെ ഡിവൈ.എസ്.പി ന്യൂമാൻ ആദരിക്കും. സത്താർ പി.എ, അച്ചൻകുഞ്ഞ് ജോൺ, പി.ശ്രീദേവി ,അക്ഷയ് കുമാർ, നൗഷാദ് റാവുത്തർ, എസ്.അമീർ ജാൻ ,രഞ്ജിത്ത്.ആർ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |