പത്തനംതിട്ട : സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽ വാരലിന് കടവുകളുടെ അതിർത്തി നിശ്ചയിക്കുമ്പോൾ അച്ചൻകോവിൽ, പമ്പ, മണിമലയാർ തുടങ്ങിയ നദികളിൽ മുൻകാലത്ത് ഉണ്ടായിരുന്ന കടവുകൾ പുന:സ്ഥാപിക്കണമെന്ന് ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.മോഹൻരാജ് അദ്ധ്യക്ഷത വഹിച്ചു. ആർ.സുകുമാരൻ നായർ, ടി.സി തോമസ്, അങ്ങാടിക്കൽ വിജയകുമാർ, ഗ്രേസി തോമസ്, സജി കെ.സൈമൺ, സി.പി.ജോസഫ്, പി.വി.ഏബ്രഹാം, ജോർജ് മോഡി, പി.കെ.മുരളി, അനീഷ് ഗോപിനാഥ്, രഞ്ജി പതാലിൽ, റനീസ് മുഹമ്മദ്, പപ്പൻ പള്ളിക്കൽ, ജോസ് വെച്ചൂച്ചിറ, സജി കൊടുമുടി, അബ്ദുൾ ഖാദർ മണിയാർ , ഗോപാലകൃഷ്ണൻ തലച്ചിറ,രാജൻ പിള്ള കുറുമ്പകര തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |