പത്തനംതിട്ട: എക്‌സൈസ് സർക്കിൾ ഓഫീസിൽ വനിതാ ഇൻസ്പക്ടറായി നിയമിതയായ അൻസി ഉസ്മാനെ വെണ്മണി ഗ്രാമപഞ്ചായത്ത് അംഗം മനോജ് എം.മുരളി ആദരിച്ചു. കമ്പ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് ബിരുദധാരിയായ അൻസി 2017 മുതൽ സിവിൽ എക്‌സൈസ് ഓഫീസറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. തൃശ്ശൂർ എക്‌സൈസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയാണ് പുതിയ ചുമതല ഏറ്റെടുത്തത്. ചെങ്ങന്നൂർ വെണ്മണി പുന്തല പള്ളിവടക്കേതിൽ റിട്ട.ബി.എസ്.എഫ് എ.എസ്.ഐ ഉസ്മാൻ റാവുത്തറുടെയും സൗദ ഉസ്മാന്റെയും മകളാണ് അൻസി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |