പന്തളം : ജില്ലാ കൃഷി വിജ്ഞാനകേന്ദ്രവും കേരള കൃഷിവകുപ്പും ആത്മ പത്തനംതിട്ടയും സംയുക്തമായി നടത്തിയ 'വികസിത കൃഷി സങ്കൽപ്പ് അഭിയാൻ' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവ്വഹിച്ചു. പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ കവിത.എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കൃഷിവിജ്ഞാനകേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോക്ടർ സി പി റോബർട്ട് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർലി സക്കറിയാസ് മുഖ്യപ്രഭാഷണം നടത്തി. ആത്മ പദ്ധതികളുടെ വിശദീകരണം ആത്മ പ്രോജക്ട് ഡയറക്ടർ ഗിരിജ.സി നിർവഹിച്ചു. കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നോടൽ ഓഫീസർ ഡോക്ടർ സെൻസി മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.വിദ്യാധര പണിക്കർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ ജ്യോതി കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശരത് കുമാർ, വി.പി.ജയാദേവി, ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, കൃഷി ഓഫീസർ ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സന്തോഷ് കുമാർ.ജി, പോൾ പി.ജോസഫ്,കൃഷി അസിസ്റ്റന്റുമാരായ ജസ്റ്റിൻ എം സുരേഷ്, റീന രാജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |