കോഴഞ്ചേരി : പുന്നയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ജംഗ്ഷനിൽ ആന്റോ ആന്റണി എം.പിയുടെ ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിൽ അനുമോദനം അറിയിച്ച് പുന്നയ്ക്കാട് പോസ്‌റ്റോഫീസ് ജംഗ്ഷനിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ പുന്നയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഹൈന്ദവ സേവാസമിതി പ്രതിഷേധിച്ചു. ക്ഷേത്രം പ്രസിഡന്റ് ആർ.സജീവ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം രക്ഷാധികാരി സി.വി.ശ്രീധരൻ നായർ ഉദ്ഘാടനം ചെയ്തു. ഇ.രവി, സോമരാജൻ ചിറ്റയ്ക്കാട്, സുരേഷ് സി.ബി, ഗീത കോളങ്ങാട്ട്, വി.ജി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |