പത്തനംതിട്ട : മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജിജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ല സാമൂഹികനീതി ഓഫീസർ ജെ.ഷംല ബീഗം, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത, ജില്ല പഞ്ചായത്ത് അംഗം സി.കെ.ലതാകുമാരി, പ്രൊബേഷൻ ഓഫീസർ സിജു ബെൻ, റവ.കെ.എസ്.മാത്യൂസ്, വയോജന കമ്മിറ്റി അംഗങ്ങളായ ബി.ഹരികുമാർ, രമേശ്വരി അമ്മ, വി.ആർ.ബാലകൃഷ്ണൻ, അഡ്വ.പി.ഇ.ലാലച്ചൻ, വയോമിത്രം കോർഡിനേറ്റർ എ.എൽ.പ്രീത, ഓൾഡേജ് ഹോം സൂപ്രണ്ട് ഒ.എസ്.മീന എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് ജില്ല കോ ഓർഡിനേറ്റർ രാജശ്രീ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പി.റ്റി.സന്ദീഷ് , അഡ്വ.പ്രകാശ് പി.തോമസ് എന്നിവർ ബോധവൽകരണ ക്ലാസുകൾ നയിച്ചു. സെൽഫി , ഷോർട്ട് വീഡിയോ മത്സരത്തിലെ വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ക്യാഷ് അവാർഡ് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |