തിരുവല്ല : പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കാത്തതിൽ കേരള പ്രവാസി ജനത വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
വിമാന കമ്പനികൾ അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന പതിവ് ഈവർഷവും തുടരുന്നു. ഈ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് വടകര എം.പിക്ക് കേന്ദ്രസർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല. നാടിന്റെ അഭിവൃദ്ധിക്ക് മുതൽ കൂട്ടായിരുന്ന 60വയസ്സ് കഴിഞ്ഞ മുതിർന്ന പ്രവാസി പൗരന്മാർക്ക് വെൽഫയർ ബോർഡിൽ പെൻഷനുവേണ്ടി അപേക്ഷ സമർപ്പിക്കുവാൻ അനുവാദം നൽകുമെന്ന സംസ്ഥാന സർക്കാർ വാഗ്‌ദാനവും നടപ്പായില്ല. മിനിമം പെൻഷൻ 5,000 രൂപയായി വർദ്ധിപ്പിക്കണമെന്ന പ്രവാസികളുടെ നിരന്തരമായ ആവശ്യത്തിന്മേലും നടപടി ഉണ്ടായിട്ടില്ല. സംസ്ഥാന പ്രസിഡന്റ് ജോസ് തോമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു. തോമസ് കോട്ടയം, ലോറൻസ് എറണാകുളം, സുരേഷ് കണ്ണൂർ, ഷാഹുൽ കോഴിക്കോട്, ബിജു വാക്കയിൽ പത്തനംതിട്ട, തമ്പി അരത്തമാമുട്ടിൽ, റീനോഷ് ആലപ്പുഴ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |