കോന്നി: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കുട്ടികളുടെ പാർക്ക് മലയാലപ്പുഴയിൽ ഒരുങ്ങുന്നു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻ വശത്തായാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് പാർക്ക് നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി നിർമ്മാണം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ബിജു എസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുമ രാജശേഖരൻ,മഞ്ചേഷ് വടക്കിനേത്ത്,സ്കൂൾ ഹെഡ് മിസ്ട്രസ് ഷാനി വി എം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |