പറക്കോട് : പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ വാദ്യോപകരണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിയമ്മ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ടി.സരസ്വതി, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ്, ഏറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ കുമാരി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആർ.നാഥ്, എസ്.ഡി.ഡി.ഒ റാണി.പി.ജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |