പത്തനംതിട്ട: ഗവ.നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷകർത്താക്കൾ കോളേജിലേക്ക് മാർച്ച് നടത്തി. രക്ഷകർത്താക്കളുടെ സമരത്തിന് ഒപ്പമുണ്ടായിരുന്ന കെ.എസ്.യു പ്രവർത്തകർ ബാരിക്കെട് മറിച്ചിട്ട് കോളേജിലേക്ക് കടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി.
മാർച്ച് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, സംസ്ഥാന കൺവീനർ ആഘോഷ് വി.സുരേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് റെജീന, ഭാരവാഹികളായ സന്തോഷ് ഭദ്രൻ, അബൂബക്കർ മലപ്പുറം, കെ.എസ്.യു നേതാക്കളായ തഥാഗത് ബി.കെ, മുഹമ്മദ് സാദിക്ക്, അനന്തഗോപൻ തോപ്പിൽ, അനുഗ്രഹ മറിയം ഷിബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |