ചിറ്റാർ : ചിറ്റാർ പഴയ ബസ് സ്റ്റാൻഡിന് സമീപം ചിറ്റാർ - വയ്യാറ്റുപുഴ റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. റോഡിലെ വളവിൽ ചരൽമണൽ നിരന്നുകിടക്കുന്നതാണ് അപകടത്തിന് കാരണം. മഴ സമയത്താണ് ഏറെയും അപകടം. മണൽ ശ്രദ്ധയിൽപെടാതെ വേഗതയിൽ എത്തുന്ന വാഹനങ്ങളാണ് തെന്നി മറിയുന്നത്. രണ്ടാഴ്ചയ്ക്ക് മുൻപ് ഇവിടെ അപകടത്തിൽപെട്ട യുവാവിന് പരിക്കേറ്റു. മണൽ നീക്കം ചെയ്ത് സുഗമമായ ഗതാഗത ക്രമീകരണം ഒരുക്കണമെന്നാണ് നാട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |