പത്തനംതിട്ട : സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എം.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന വിവരാവകാശ കമ്മിഷൻ സിറ്റിംഗിൽ 99 പരാതി തീർപ്പാക്കി. റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. വിവരാവകാശ നിയമം സംബന്ധിച്ച് ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസ് നൽകാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകി. വിവരാവകാശ നിയമം അനുസരിച്ച് ലഭിക്കുന്ന അപേക്ഷയ്ക്ക് നൽകുന്ന വിവരം പൂർണവും വ്യക്തവും ആയിരിക്കണം. അല്ലെങ്കിൽ മറുപടി നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |